Saturday, August 23, 2008

സഖാക്കളും കേരളവും

ബ്‌ളോഗ്‌ ചെയ്യണമെന്നും ബ്‌ളോഗര്‍ ആവണമെന്നുമുള്ള ആഗ്രഹം വളരെ നാളായി മനസില്‍ കോണ്ടുനടക്കുന്നു. ഇതുവരെ സാക്ഷാത്‌കരിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതും മുഴുമിക്കും എന്ന പ്രതീക്ഷയോടെയല്ല തുടങ്ങുന്നത്‌. എങ്കിലും അടക്കാനാവാത്ത ചില രോഷങ്ങളും വിങ്ങലുകളുമാണ്‌ ഇതിന്‌ കൂടെ കൂടെയുള്ള പ്രചോദനം. ഇതിന്‌ ഉപോല്‍ഫലകമായി August 20ന്‌ നടന്ന ദേശീയ പണിമുടക്കും. മനുഷ്യത്വം മുഖമുദ്രയായ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ ഒരു മുടക്കല്‍ തടയല്‍ പ്രത്യയശാസ്‌ത്രമായി അദപ്പധിച്ചു എന്ന കാഴ്‌ച്ചപ്പാട്‌ ആദ്യമേ അവതരിപ്പിച്ചുകൊണ്ട്‌ വിശദീകരണങ്ങളിലേക്ക്‌ കടക്കാം. ഈ പറഞ മനുഷ്യത്വം പോലും ഒരു വിഭാഗത്തിന്റെ കാഴ്‌ച്ചപ്പാടില്‍ മാത്രമാണുതാനും. മാനുഷികമായ (Humanitarian) പ്രത്യയശാസ്‌ത്രമല്ല അത്‌ എന്നും ഒരു വഭാഗത്തിന്റേ(Secterian)താണ്‌ എന്നും മാര്‍ക്‌സിസ്‌റ്റുകള്‍ തന്നെ അംഗീകരിക്കാറുമുണ്ട്‌. കേവലം പണം സംബദ്യത്തിലൂ മാത്രം ഒരു വ്യക്തി (ഭൂര്‍ഷ്വാസി) വെറുക്കപ്പെട്ടവനും, വഞ്ചകനുമായി തീരുകയും ചെയ്യുന്നു.
മാര്‍ക്‌സിസത്തിന്‌ ഇന്നത്തെ ലോകത്ത്‌ എന്തു പ്രസക്തി എന്നു വിശകലനം ചെയ്യുബോള്‍ ഇത്‌ ഒരു മുടക്കല്‍, തടയല്‍ പ്രസ്‌ത്താനമാണ്‌ എന്ന യാഥാര്‍ത്ത്യം ബോധ്യപ്പെടുന്നത്‌. നവീന ലോകത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക്‌ ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ച്‌ മുന്നോട്ട്‌ പോകുവാന്‍ കഴിയുന്നില്ല. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരേക്കാള്‍ ശ്രദ്ധ നേടുക അതിനെ എതിര്‍ക്കുന്നവരാണ്‌ എന്ന്‌ ആനുകാലിക കേരളം നമുക്ക്‌ കാട്ടിത്തരുന്നു, സിങ്കൂരും, നന്തിഗ്രാമുമായി ബംഗാളും. ഇന്ത്യയിലെ ഒട്ടുമിക്ക പരിസ്ഥിതി പ്രവര്‍ത്തകരും നമുക്കേവര്‍ക്കും സുപരിചിതരായതും ഈ വഴി തന്നെ. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന്റെ വൈഭവവും, അധ്വാനവും ഇതിന്‌ വേണ്ട എന്നത്‌ ജോലി എളുപ്പമാക്കുന്നു. ഈ നരീക്ഷണത്തെ സാധൂകരിക്കും വിധം DYFI നേതാവിന്റെ പ്രസ്‌ത്താവനയും വന്നു. "സെസ്സിനെ (Special Economic Zone) എതിര്‍ത്ത്‌ കൈയ്യടി വാങ്ങാനില്ലെന്ന്‌".ഈ പ്രസ്‌ത്താവനയില്‍ നിന്ന്‌്‌ കേരളത്തിന്റെ ചരിത്രമറിയാവുന്ന, ചിന്താശേഷിള്ളവര്‍ക്ക്‌ മനസ്സിലാക്കാം പലതിനേയും എതിര്‍ത്ത്‌ കൈയ്യടി വാങ്ങിയിട്ടുണ്ടെന്നും, എതിര്‍ക്കുന്നത്‌ കൈയ്യടി വാങ്ങാനാണെന്നും. DYFI ക്ക്‌ SEZനോടും ADBയോടും മറ്റുമുള്ള എതിര്‍പ്പ്‌ എപ്പോള്‍ എങ്ങിനെ മാറി എന്ന്‌ വശദീകരിച്ചുമില്ല.
മാര്‍ക്‌സിസം ഒരു അവകാശാദിഷ്ടിത പ്രത്യയശാസ്‌ത്രമാണ്‌. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചല്ലാതെ നിങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറച്ച്‌ അത്‌ നിങ്ങളെ ബോധ്യപ്പെടുത്തുന്നില്ല. ജനാധിപത്യ സംവിധാനം സ്വീകരിച്ചു തുടങ്ങിയ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ മറുപക്ഷത്തുള്ളവര്‍ക്കും അവകാശങ്ങളുണ്ട്‌ എന്ന ബോധം വെച്ചുപുലര്‍ത്തുന്നില്ല. പണിമുടക്കാനുള്ള അവകാശം പോലെ തന്നെയാണ്‌ പണിയെടുക്കാനുള്ള അവകാശം എന്ന്‌ സഖാക്കള്‍ മനസ്സിലാക്കില്ല. ആരെങ്കിലും ഇതിനു മുതിര്‍ന്നാല്‍ കരിങ്കാലി, ഭൂര്‍ഷ്വാസി, ഭീകരന്‍ തുടങ്ങിയ Brand കളില്‍ ഉള്‍പ്പെടുത്തും. Aug 20 ന്റ ദൃശ്യങ്ങള്‍ കാണിച്ച മാധ്യമങ്ങളെ മാധ്യമ ഭീകരത എന്ന പുതിയ Brand ല്‍ ഉള്‍പ്പെടുത്തി. Syndicate തുടങ്ങിയ Brand കളും ഇതു തന്നെ. പണിമുടക്കു ദിനത്തില്‍ കേരളത്തില്‍ ജോലി ചെയ്‌തത്‌ കുട്ടി സഖാക്കന്‍മാരും, AKG Centre ന്റെ നിര്‍മ്മാണ തൊഴിലാളികളുമാണ്‌. Police Jeep പോലും തടഞ്‌ പണമുടക്ക്‌ വജയിപ്പിക്കുന്നതിന്‌ കുട്ടി സഖാക്കള്‍ കഠിനാദ്വാനം തന്നെ ചെയ്‌തു. ഈ രാജ്യത്ത്‌ നടന്നിട്ടുള്ള എല്ലാ പദ്ധതികളെയും എതിര്‍ത്തിട്ടുള്ള സഖാക്കള്‍ ഈ എതിര്‍പ്പ്‌ തെറ്റാണന്ന്‌ തിരിച്ചറിയുന്നത്‌ പത്ത്‌ വര്‍ഷത്തിനു ശേഷവും. ഇതില്‍ Tractor, Triller, Computer തുടങ്ങിയവ ഏറെ ശ്രദ്ദേയമായിരുന്നു, 70 കളിലും 80 കളിലും വൃക്ഷത്തൈ വിതരണത്തെ, അമ്മയുടെ രണ്ടും മകന്റെ ഒന്നും (ഇന്ദിരയും രാജീവും) എന്നു വളിച്ച്‌ വൃക്ഷത്തൈ നശിപ്പിച്ചവരാണ്‌ നമ്മുടെ സഖാക്കള്‍.
സമീപ കാലത്തെ ഏറ്റവും വലിയ എതിര്‍പ്പ്‌ ആണവ കരാറിനോടായിരുന്നു. കരാറനെ C P M എതിര്‍ക്കുന്നു എന്നതു തന്നെ ആ കരാര്‍ ഗുണകരമായിരിക്കുമെന്ന്‌ ഊഹിക്കുവാന്‍ മേല്‍ വിവരിച്ച ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു.
കരാറിനെതിരെയുള്ള വശദീകരണ യോഗങ്ങളില്‍ ഒരു സഖാവ്‌ അണികളോട്‌ പരിഭവം പറയുന്നതിന്‌ ഈ ലേഖകന്‍ സാക്ഷിയായി. പരിഭവം ഇങ്ങനെ പോകുന്നു. "നിങ്ങള്‍ക്കറിയാമോ സഖാക്കളെ Hyde Act നെ കുറിച്ച്‌ ................... 'Hide' Act....... ആ പേരില്‍ നിന്നു തന്നെ നമുക്ക്‌ ഊഹിക്കാം........" "മാത്രവുമല്ല ഇതെല്ലാം സഹിച്ച്‌ നമ്മള്‍ ഈ കരാര്‍ ഒപ്പിട്ടാല്‍ തന്നെ ഒരി കിലൊ Uranium മാത്രമേ നമുക്ക്‌ കൈവശം വെക്കുവാന്‍ പാടുള്ളൂ..........." ഇതു കേട്ട അണകള്‍ നിരാശരായി മുഖത്തോട്‌ മുഖം നോക്കുന്നു. ഒരു കിലൊ Enriched Uranium കൊണ്ട്‌ ഈ ഭൂഗോളത്തിന്റെ പകുതിയെങ്കിലും കത്തിച്ചു കളയാമെന്ന യാതാര്‍ഥ്യം അറിയാത്ത അണികള്‍ വിലാപം തുടരുന്നു. 'അയ്യോ കഷ്ടം സര്ദാര്ജീ'

2 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ബ്‌ളോഗ്‌ ചെയ്യണമെന്നും ബ്‌ളോഗര്‍ ആവണമെന്നുമുള്ള ആഗ്രഹം വളരെ നാളായി മനസില്‍ കോണ്ടുനടക്കുന്നു. ഇതുവരെ സാക്ഷാത്‌കരിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതും മുഴുമിക്കും എന്ന പ്രതീക്ഷയോടെയല്ല തുടങ്ങുന്നത്‌. എങ്കിലും അടക്കാനാവാത്ത ചില രോഷങ്ങളും വിങ്ങലുകളുമാണ്‌ ഇതിന്‌ കൂടെ കൂടെയുള്ള പ്രചോദനം.“

“മാര്‍ക്‌സിസത്തിന്‌ ഇന്നത്തെ ലോകത്ത്‌ എന്തു പ്രസക്തി എന്നു വിശകലനം ചെയ്യുബോള്‍ ഇത്‌ ഒരു മുടക്കല്‍, തടയല്‍ പ്രസ്‌ത്താനമാണ്‌ എന്ന യാഥാര്‍ത്ത്യം ബോധ്യപ്പെടുന്നത്‌.“\

“DYFI ക്ക്‌ SEZനോടും ADBയോടും മറ്റുമുള്ള എതിര്‍പ്പ്‌ എപ്പോള്‍ എങ്ങിനെ മാറി എന്ന്‌ വശദീകരിച്ചുമില്ല. “

“C P M എതിര്‍ക്കുന്നു എന്നതു തന്നെ ആ കരാര്‍ ഗുണകരമായിരിക്കുമെന്ന്‌ ഊഹിക്കുവാന്‍ മേല്‍ വിവരിച്ച ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു.“

വളക്കുക നമ്മുടെ നട്ടെല്ലുകള്‍...
കുനിഞ്ഞു കൊടുക്കുക...

സഹോദരന്‍ കാലങ്ങള്‍ക്ക് മുന്‍പേ ഈ ബ്ലോഗിനെ ധന്യമാക്കാതിരുന്നത് ഞങ്ങളുടെ നഷ്ടം.
ആത്മരോഷവും വിങ്ങലുകളും നല്ലത്...

നിങ്ങളോര്‍ക്കുക..
നിങ്ങളെങ്ങനെ നിങളായെന്ന്...?

സഹതിപ്പിക്കുന്നൂ സഹോദരാ നിങ്ങളെയോര്‍ത്ത്....

Sanjay said...

seems still relevant