Sunday, August 31, 2008

സഖാക്കള്‍ക്കിടയിലെ വ്യത്യസ്‌ത സ്വരങ്ങള്‍

August 20ന്‌ നടന്ന പൊതു പണിമുടക്ക്‌ പതുസമൂഹത്തിലെന്ന പോലെ CPIM നകത്തും ചൂടുള്ള ചര്‍ച്ചയ്‌ക്ക്‌ കാരണമാവുകയാണ്‌. എതിര്‍ സ്വരം ഉയര്‍ന്നത്‌ CPIM നകത്തു നിന്നായതുകൊണ്ട്‌ മാധ്യമ ഭീകരത മാത്രമാണ പണിമുടക്ക്‌ ദിവസത്തെ പ്രശ്‌നം എന്ന വാദം പൊളിയുമാണ്‌.

കഴിഞ പത്ത്‌ വര്‍ഷങ്ങള്‍ക്കിപ്പുറത്ത്‌ CPIM നയങ്ങളില്‍ വന്ന മാറ്റങ്ങളുടെ തുടക്കം Bengal ല്‍ നിന്നായിരുന്നു എന്നത്‌ പ്രതീക്ഷ ഉളവാക്കുന്നു. IT Sector ല്‍ പണിമിടക്ക്‌ ഒഴിവാക്കാം എന്ന്‌ CPIM തത്വത്തിലെങ്കിലും തീരുമാനിച്ചെങ്കില്‍, ബുദ്ധദേബ്‌ എന്ന നരച്ച മനുഷ്യന്റെ ചിന്തകള്‍ക്ക്‌ അംഗീകാരം ലഭിച്ചു എന്നതിന്റെ തെളിവാണ്‌. EMS നു ശേഷം തങ്ങളുടെ ചെയ്‌തികള്‍ക്ക്‌ സൈദ്ധാന്തികമായ വ്യാഖ്യാനം നല്‍കുവാന്‍ വിഷമിക്കുന്ന പാര്‍ട്ടി ബുദ്ധദേബിന്‌ ഒരു അവസരം നല്‍കുകയാണങ്കില്‍ നാടിന്‌ അത്‌ ഗുണമായിത്തീരും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ലോകത്ത്‌ നടക്കുന്ന മാറ്റങ്ങള്‍ പത്ത്‌ വര്‍ഷം കഴിഞു മാത്രം ഉള്‍കൊള്ളുന്ന പാര്‍ട്ടിക്ക്‌ ഈ സ്ഥാനത്തേക്ക്‌ ബുദ്ധദേബ്‌ എത്രത്തോളം സ്വീകാര്യമായിരിക്കും എന്ന്‌ കണ്ടറിയണം.

തന്റെ പാര്‍ട്ടി ബന്താഹ്വാനം ചെയ്‌താല്‍ താന്‍ ഇനി മിണ്ടാതിരിക്കില്ല എന്ന ബുദ്ധദേബിന്റെ പ്രസ്‌ത്താവന തന്റെ പാര്‍ട്ടിയുടെ പ്രധാന പണി പണിമുടക്ക്‌ ആഹ്വാനം തിരിച്ചറിവില്‍ നിന്ന്‌ ഉണ്ടായതാവണം. കഴിഞ നാല്‌ വര്‍ഷത്തിനകം CPIM ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ അധികാരം കയ്യാളിയിരുന്ന കാലഘട്ടമായിരുന്നു. എന്നിട്ടും CPIM നടത്തിയ ബന്ദുകള്‍ക്ക്‌ കണക്കില്ല. മാധ്യമങ്ങള്‍ നല്‍കുന്ന കണക്കുകള്‍ ശരിയാണെങ്കില്‍, അടുത്ത കാലത്തായി നടന്ന 84 പ്രധാന ബന്ദുകളില്‍ 67 എണ്ണം CPIM വകയായിരുന്നു.

മുന്‍കാലങ്ങളില്‍ CPIM പ്രതിപക്ഷത്തിരിക്കുമ്പോഴായിരു കേരളം പണിമുടക്കുകളുടെ വിളനിലമാവുന്നത്‌. ഇപ്പോള്‍ അങ്ങനെ ഒരു നിര്‍ഭന്തം ഇല്ലാതായി. SFI യുടെ വിദ്യാസക്കച്ചവട സമരവും DYFI യുടെ കരി ഓയില്‍ സമരവും കൂടെ തുടര്‍ന്നിരുനെങ്കില്‍ കേരളത്തിന്റെ സ്ഥിതി പരിതാപകരമായേനെ.

കഴിഞ ദിവസം കേരളത്തിലെത്തിയ മുന്‍ ക്രക്കറ്റ്‌ ക്യാപ്‌റ്റനും വ്യവസായിയുമായ കപില്‍ ദേവ്‌, ഹര്‍ത്താല്‍ ഘരാവോ എന്നിവ അവസാനിപ്പിച്ചാല്‍ നിക്ഷേപം നടത്താം എന്ന്‌ വാഗ്‌ദാനം ചെയ്യുകയുണ്ടായി. കൂടാതെ പഞ്ചാബില്‍ ബന്ദ്‌, ഹര്‍ത്താല്‍ തുടങ്ങിയ പദം പോലും അത്ര പരിചിതമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതാണ്ട്‌ ഇതുതന്നെയാണ്‌ മറ്റു സംസ്ഥാനങ്ങളുടേയും സ്ഥിതി. അതുകൊണ്ടുതന്നെയാണ്‌ ഇടതുപക്ഷം ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്ക്‌ കേരള, ബംഗാള്‍, തൃപുര ബന്ദായി മാറുന്നതും.

എന്തുതന്നെയായാലും ബുദ്ധദേബ്‌ അഭനന്തനമര്‍ഹിക്കുന്നു. ഇത്തരമൊരു ചര്‍ച്ചയെങ്കിലും തുടങ്ങി വച്ചത്‌ അദ്ദേഹത്തിന്റ അഭിപ്രായ പ്രകടനമാണ്‌. സ്വന്തമായി ചിന്തകളും അഭപ്രായങ്ങളും ഉള്ളവര്‍ ഈ പാര്‍ട്ടിയിലും ഉണ്ട്‌ എന്നതും അത്‌ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നു എന്നതും ആശാവഹം തന്നെ. ചിന്തകള്‍ വ്യത്യസ്‌തമെങ്കിലും കേരളത്തില്‍ അച്ചുതാനന്തനും ഇത്‌ കാട്ടി തുടങ്ങി. പാര്‍ട്ടി പറഞട്ടുണ്ട്‌ എനിക്ക്‌ അസുഖമാണ്‌ എന്ന്‌ പറയുന്ന CPIM കാര്‍ക്കിടയില്‍ ഈ സ്വരത്തിന്റെ പ്രാധാന്യവും ഏറെയാണ്‌.

No comments: