Sunday, August 31, 2008

ഒറീസ നല്‍കുന്ന പാഠം

ഒരു ഹിന്ദു സന്യാസിയുടെ കൊലപാതകവും അതിന്റെ പ്രത്യാഘാതങ്ങളും എന്നതിലപ്പുറം ഒറീസയിലെ സംഭവവികാസങ്ങള്‍ മതേതര ഭാരതത്തിന്‌ ഒരു പാഠമാവേണ്ടതാണ്‌. ഹിന്ദു സമൂഹത്തിലെ വര്‍ണ വ്യവസ്ഥകളാല്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങളും, കര്‍ത്താവിനോട്‌ അവിടുത്തെ രാജ്യം വരേണമേ എന്ന പ്രാര്‍ത്ഥനയ്‌ക്ക്‌ പുറമെ ഈ ലക്ഷ്യത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന മതപുരോഹിതന്‍മാരുടെ തിടുക്കവും, സ്വധര്‍മത്തിന്റെ മാഹാത്മ്യം ചാതുര്‍ വര്‍ണ്യവും വിവേചനവുമാണെന്ന്‌ അനുഭവിച്ചറിഞ്‌ അക്കരപ്പച്ച തേടിപ്പോയവരെ സ്വധര്‍മ്മത്തിന്റെ മാഹാത്മ്യംബോധിപ്പിച്ച്‌ തിരികെ കൊണ്ടുവരാന്‍ കച്ചകെട്ടിയിറങ്ങിയവരും മതേതര ഭാരതം നേരിടുന്ന പ്രതിസന്ഥി തന്നെയാണ്‌.

രോഗത്തെ ചികിത്സിക്കുന്നതിനു പകരം രോഗലക്ഷണത്തെ ചികിത്സിക്കുക എന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകള്‍ തന്നെയാണ്‌ ഇതിന്‌ കാരണം. ഒരു വശത്ത്‌ സംഘടിത വോട്ട്‌ ബാങ്കും മറു വശത്ത്‌ ഭൂരിപക്ഷ വിഭാഗവുമാണ്‌ എന്നത്‌ രാഷ്ട്രീയ നേതൃഥ്വത്തെ ഈ നിലപാട്‌ തുടരുവാന്‍ പ്രേരിപ്പിക്കുന്നു. രാജ്യത്ത്‌ എവിടെയെങ്കിലും അക്രമമോ പ്രശ്‌നമോ ഉണ്ടാവുമ്പോള്‍ മാത്രം പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും മാര്‌ച്ച്‌ ചെയ്യുകയും മാര്‍പാപ്പയെക്കെണ്ട്‌ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നവരും ശാശ്വത പരിഹാരത്തിലേക്കുള്ള എല്ലാ പഴുതുകളും അടച്ചു കളയുകയുമാണ്‌. ഇതിന്‌ ഉദാഹരണമാണ്‌ തമിഴ്‌നാട്ടില്‍ മുന്‍ സര്‍ക്കാര്‍ പാസാക്കുകയും വിമര്‍ശനങ്ങളെത്തുടര്‍ന്ന്‌ പിന്‍വലിക്കുകയും ചെയ്‌ത മത പരിവര്‍ത്തന വിരുദ്ധ നിയമം. പ്രസ്‌ത്തുത നിയമം ഹിന്ദു മതത്തില്‍ നിന്ന്‌ കൃസ്‌തു മതത്തിലേക്കും, കൃസ്‌തു മതത്തില്‍ നിന്ന്‌ ഹിന്ദു മതത്തിലേക്കുമുള്ള പരിവര്‍ത്തനം ഒരുപോലെ തടയുന്നതാണെങ്കിലും ഇത്‌ മതേതര വിരുദ്ധമാണെന്ന്‌ ഒരു പക്ഷം വാദിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്‌തു. ഇവിടുത്തെ മതേതര രാഷ്ട്രീയക്കാരും ഇതില്‍ അണിചേരുകയും ചെയ്‌തു. സാമാന്യ ഭുദ്ധി മാത്രം മുതല്‍ക്കുട്ടായുള്ള സാധാരണ പൗരന്‍മാര്‌ക്ക്‌ ഇതിലെ കളികള്‍ മനസ്സിലായതുമില്ല. കുറച്ചെങ്കിലും പിടികിട്ടുന്നത്‌ ഒറീസയോ ഗ്രഹാം സ്‌റ്റെയിന്‍സോ സംഭവിക്കുമ്പോള്‍ മാത്രവും.

മതപരിവര്‍ത്തനം നിരുത്സാഹപെടുത്തേണ്ടതെന്ന്‌ വാദക്കുമ്പോള്‍ തന്നെ, പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ പുനപരിവര്‍ത്തനം നടത്താനും പരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുകയോ, പ്രലോഭിപ്പിക്കുകയോ ചയ്യുന്നവരെ കായികമായി നേരിടുകയും, ഒരു ധര്‍മ്മത്തിന്റെ മൊത്തവ്യാപാരികള്‍ ചമഞ്‌ ഇറങ്ങിത്തിരിക്കുന്നവരേയും നിരുത്സാഹപ്പെടുത്തേണ്ടതുതന്നെ. ഇവര്‍ തങ്ങളുടെ ധര്‍മ്മത്തില്‍ നിന്ന്‌ ഒരു വിഭഗം ജനത എന്തുകൊണ്ട്‌ പ്രേരണകള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാകുന്നു എന്നുകൂടെ പരിശോധിക്കേണ്ടതാണ്‌. സ്വാമി ലക്ഷ്‌മണാനന്തയുടെ കൊലപാതകം നടത്തിയത് നക്‌സലുകളോ, കൃസ്‌ത്യന്‍ തീവ്രവാദികളോ (അങ്ങനെ ഒന്ന്‌ ഉണ്ടെങ്കില്‍) അതോ സ്വന്തം അനുചരന്‍മാരോ ആയാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഒരു അനിവാര്യമായ പ്രത്യാഘാതമായിരുന്നു. മതേതര ഇന്ത്യ എന്ന്‌ മതേതരമായിത്തീരുന്നുവോ അതു വരെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന്‌ മുക്തി പ്രതീക്ഷിക്കാവന്നതുമല്ല.

സഖാക്കള്‍ക്കിടയിലെ വ്യത്യസ്‌ത സ്വരങ്ങള്‍

August 20ന്‌ നടന്ന പൊതു പണിമുടക്ക്‌ പതുസമൂഹത്തിലെന്ന പോലെ CPIM നകത്തും ചൂടുള്ള ചര്‍ച്ചയ്‌ക്ക്‌ കാരണമാവുകയാണ്‌. എതിര്‍ സ്വരം ഉയര്‍ന്നത്‌ CPIM നകത്തു നിന്നായതുകൊണ്ട്‌ മാധ്യമ ഭീകരത മാത്രമാണ പണിമുടക്ക്‌ ദിവസത്തെ പ്രശ്‌നം എന്ന വാദം പൊളിയുമാണ്‌.

കഴിഞ പത്ത്‌ വര്‍ഷങ്ങള്‍ക്കിപ്പുറത്ത്‌ CPIM നയങ്ങളില്‍ വന്ന മാറ്റങ്ങളുടെ തുടക്കം Bengal ല്‍ നിന്നായിരുന്നു എന്നത്‌ പ്രതീക്ഷ ഉളവാക്കുന്നു. IT Sector ല്‍ പണിമിടക്ക്‌ ഒഴിവാക്കാം എന്ന്‌ CPIM തത്വത്തിലെങ്കിലും തീരുമാനിച്ചെങ്കില്‍, ബുദ്ധദേബ്‌ എന്ന നരച്ച മനുഷ്യന്റെ ചിന്തകള്‍ക്ക്‌ അംഗീകാരം ലഭിച്ചു എന്നതിന്റെ തെളിവാണ്‌. EMS നു ശേഷം തങ്ങളുടെ ചെയ്‌തികള്‍ക്ക്‌ സൈദ്ധാന്തികമായ വ്യാഖ്യാനം നല്‍കുവാന്‍ വിഷമിക്കുന്ന പാര്‍ട്ടി ബുദ്ധദേബിന്‌ ഒരു അവസരം നല്‍കുകയാണങ്കില്‍ നാടിന്‌ അത്‌ ഗുണമായിത്തീരും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ലോകത്ത്‌ നടക്കുന്ന മാറ്റങ്ങള്‍ പത്ത്‌ വര്‍ഷം കഴിഞു മാത്രം ഉള്‍കൊള്ളുന്ന പാര്‍ട്ടിക്ക്‌ ഈ സ്ഥാനത്തേക്ക്‌ ബുദ്ധദേബ്‌ എത്രത്തോളം സ്വീകാര്യമായിരിക്കും എന്ന്‌ കണ്ടറിയണം.

തന്റെ പാര്‍ട്ടി ബന്താഹ്വാനം ചെയ്‌താല്‍ താന്‍ ഇനി മിണ്ടാതിരിക്കില്ല എന്ന ബുദ്ധദേബിന്റെ പ്രസ്‌ത്താവന തന്റെ പാര്‍ട്ടിയുടെ പ്രധാന പണി പണിമുടക്ക്‌ ആഹ്വാനം തിരിച്ചറിവില്‍ നിന്ന്‌ ഉണ്ടായതാവണം. കഴിഞ നാല്‌ വര്‍ഷത്തിനകം CPIM ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ അധികാരം കയ്യാളിയിരുന്ന കാലഘട്ടമായിരുന്നു. എന്നിട്ടും CPIM നടത്തിയ ബന്ദുകള്‍ക്ക്‌ കണക്കില്ല. മാധ്യമങ്ങള്‍ നല്‍കുന്ന കണക്കുകള്‍ ശരിയാണെങ്കില്‍, അടുത്ത കാലത്തായി നടന്ന 84 പ്രധാന ബന്ദുകളില്‍ 67 എണ്ണം CPIM വകയായിരുന്നു.

മുന്‍കാലങ്ങളില്‍ CPIM പ്രതിപക്ഷത്തിരിക്കുമ്പോഴായിരു കേരളം പണിമുടക്കുകളുടെ വിളനിലമാവുന്നത്‌. ഇപ്പോള്‍ അങ്ങനെ ഒരു നിര്‍ഭന്തം ഇല്ലാതായി. SFI യുടെ വിദ്യാസക്കച്ചവട സമരവും DYFI യുടെ കരി ഓയില്‍ സമരവും കൂടെ തുടര്‍ന്നിരുനെങ്കില്‍ കേരളത്തിന്റെ സ്ഥിതി പരിതാപകരമായേനെ.

കഴിഞ ദിവസം കേരളത്തിലെത്തിയ മുന്‍ ക്രക്കറ്റ്‌ ക്യാപ്‌റ്റനും വ്യവസായിയുമായ കപില്‍ ദേവ്‌, ഹര്‍ത്താല്‍ ഘരാവോ എന്നിവ അവസാനിപ്പിച്ചാല്‍ നിക്ഷേപം നടത്താം എന്ന്‌ വാഗ്‌ദാനം ചെയ്യുകയുണ്ടായി. കൂടാതെ പഞ്ചാബില്‍ ബന്ദ്‌, ഹര്‍ത്താല്‍ തുടങ്ങിയ പദം പോലും അത്ര പരിചിതമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതാണ്ട്‌ ഇതുതന്നെയാണ്‌ മറ്റു സംസ്ഥാനങ്ങളുടേയും സ്ഥിതി. അതുകൊണ്ടുതന്നെയാണ്‌ ഇടതുപക്ഷം ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്ക്‌ കേരള, ബംഗാള്‍, തൃപുര ബന്ദായി മാറുന്നതും.

എന്തുതന്നെയായാലും ബുദ്ധദേബ്‌ അഭനന്തനമര്‍ഹിക്കുന്നു. ഇത്തരമൊരു ചര്‍ച്ചയെങ്കിലും തുടങ്ങി വച്ചത്‌ അദ്ദേഹത്തിന്റ അഭിപ്രായ പ്രകടനമാണ്‌. സ്വന്തമായി ചിന്തകളും അഭപ്രായങ്ങളും ഉള്ളവര്‍ ഈ പാര്‍ട്ടിയിലും ഉണ്ട്‌ എന്നതും അത്‌ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നു എന്നതും ആശാവഹം തന്നെ. ചിന്തകള്‍ വ്യത്യസ്‌തമെങ്കിലും കേരളത്തില്‍ അച്ചുതാനന്തനും ഇത്‌ കാട്ടി തുടങ്ങി. പാര്‍ട്ടി പറഞട്ടുണ്ട്‌ എനിക്ക്‌ അസുഖമാണ്‌ എന്ന്‌ പറയുന്ന CPIM കാര്‍ക്കിടയില്‍ ഈ സ്വരത്തിന്റെ പ്രാധാന്യവും ഏറെയാണ്‌.

Saturday, August 23, 2008

സഖാക്കളും കേരളവും

ബ്‌ളോഗ്‌ ചെയ്യണമെന്നും ബ്‌ളോഗര്‍ ആവണമെന്നുമുള്ള ആഗ്രഹം വളരെ നാളായി മനസില്‍ കോണ്ടുനടക്കുന്നു. ഇതുവരെ സാക്ഷാത്‌കരിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതും മുഴുമിക്കും എന്ന പ്രതീക്ഷയോടെയല്ല തുടങ്ങുന്നത്‌. എങ്കിലും അടക്കാനാവാത്ത ചില രോഷങ്ങളും വിങ്ങലുകളുമാണ്‌ ഇതിന്‌ കൂടെ കൂടെയുള്ള പ്രചോദനം. ഇതിന്‌ ഉപോല്‍ഫലകമായി August 20ന്‌ നടന്ന ദേശീയ പണിമുടക്കും. മനുഷ്യത്വം മുഖമുദ്രയായ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ ഒരു മുടക്കല്‍ തടയല്‍ പ്രത്യയശാസ്‌ത്രമായി അദപ്പധിച്ചു എന്ന കാഴ്‌ച്ചപ്പാട്‌ ആദ്യമേ അവതരിപ്പിച്ചുകൊണ്ട്‌ വിശദീകരണങ്ങളിലേക്ക്‌ കടക്കാം. ഈ പറഞ മനുഷ്യത്വം പോലും ഒരു വിഭാഗത്തിന്റെ കാഴ്‌ച്ചപ്പാടില്‍ മാത്രമാണുതാനും. മാനുഷികമായ (Humanitarian) പ്രത്യയശാസ്‌ത്രമല്ല അത്‌ എന്നും ഒരു വഭാഗത്തിന്റേ(Secterian)താണ്‌ എന്നും മാര്‍ക്‌സിസ്‌റ്റുകള്‍ തന്നെ അംഗീകരിക്കാറുമുണ്ട്‌. കേവലം പണം സംബദ്യത്തിലൂ മാത്രം ഒരു വ്യക്തി (ഭൂര്‍ഷ്വാസി) വെറുക്കപ്പെട്ടവനും, വഞ്ചകനുമായി തീരുകയും ചെയ്യുന്നു.
മാര്‍ക്‌സിസത്തിന്‌ ഇന്നത്തെ ലോകത്ത്‌ എന്തു പ്രസക്തി എന്നു വിശകലനം ചെയ്യുബോള്‍ ഇത്‌ ഒരു മുടക്കല്‍, തടയല്‍ പ്രസ്‌ത്താനമാണ്‌ എന്ന യാഥാര്‍ത്ത്യം ബോധ്യപ്പെടുന്നത്‌. നവീന ലോകത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക്‌ ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ച്‌ മുന്നോട്ട്‌ പോകുവാന്‍ കഴിയുന്നില്ല. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരേക്കാള്‍ ശ്രദ്ധ നേടുക അതിനെ എതിര്‍ക്കുന്നവരാണ്‌ എന്ന്‌ ആനുകാലിക കേരളം നമുക്ക്‌ കാട്ടിത്തരുന്നു, സിങ്കൂരും, നന്തിഗ്രാമുമായി ബംഗാളും. ഇന്ത്യയിലെ ഒട്ടുമിക്ക പരിസ്ഥിതി പ്രവര്‍ത്തകരും നമുക്കേവര്‍ക്കും സുപരിചിതരായതും ഈ വഴി തന്നെ. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന്റെ വൈഭവവും, അധ്വാനവും ഇതിന്‌ വേണ്ട എന്നത്‌ ജോലി എളുപ്പമാക്കുന്നു. ഈ നരീക്ഷണത്തെ സാധൂകരിക്കും വിധം DYFI നേതാവിന്റെ പ്രസ്‌ത്താവനയും വന്നു. "സെസ്സിനെ (Special Economic Zone) എതിര്‍ത്ത്‌ കൈയ്യടി വാങ്ങാനില്ലെന്ന്‌".ഈ പ്രസ്‌ത്താവനയില്‍ നിന്ന്‌്‌ കേരളത്തിന്റെ ചരിത്രമറിയാവുന്ന, ചിന്താശേഷിള്ളവര്‍ക്ക്‌ മനസ്സിലാക്കാം പലതിനേയും എതിര്‍ത്ത്‌ കൈയ്യടി വാങ്ങിയിട്ടുണ്ടെന്നും, എതിര്‍ക്കുന്നത്‌ കൈയ്യടി വാങ്ങാനാണെന്നും. DYFI ക്ക്‌ SEZനോടും ADBയോടും മറ്റുമുള്ള എതിര്‍പ്പ്‌ എപ്പോള്‍ എങ്ങിനെ മാറി എന്ന്‌ വശദീകരിച്ചുമില്ല.
മാര്‍ക്‌സിസം ഒരു അവകാശാദിഷ്ടിത പ്രത്യയശാസ്‌ത്രമാണ്‌. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചല്ലാതെ നിങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറച്ച്‌ അത്‌ നിങ്ങളെ ബോധ്യപ്പെടുത്തുന്നില്ല. ജനാധിപത്യ സംവിധാനം സ്വീകരിച്ചു തുടങ്ങിയ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ മറുപക്ഷത്തുള്ളവര്‍ക്കും അവകാശങ്ങളുണ്ട്‌ എന്ന ബോധം വെച്ചുപുലര്‍ത്തുന്നില്ല. പണിമുടക്കാനുള്ള അവകാശം പോലെ തന്നെയാണ്‌ പണിയെടുക്കാനുള്ള അവകാശം എന്ന്‌ സഖാക്കള്‍ മനസ്സിലാക്കില്ല. ആരെങ്കിലും ഇതിനു മുതിര്‍ന്നാല്‍ കരിങ്കാലി, ഭൂര്‍ഷ്വാസി, ഭീകരന്‍ തുടങ്ങിയ Brand കളില്‍ ഉള്‍പ്പെടുത്തും. Aug 20 ന്റ ദൃശ്യങ്ങള്‍ കാണിച്ച മാധ്യമങ്ങളെ മാധ്യമ ഭീകരത എന്ന പുതിയ Brand ല്‍ ഉള്‍പ്പെടുത്തി. Syndicate തുടങ്ങിയ Brand കളും ഇതു തന്നെ. പണിമുടക്കു ദിനത്തില്‍ കേരളത്തില്‍ ജോലി ചെയ്‌തത്‌ കുട്ടി സഖാക്കന്‍മാരും, AKG Centre ന്റെ നിര്‍മ്മാണ തൊഴിലാളികളുമാണ്‌. Police Jeep പോലും തടഞ്‌ പണമുടക്ക്‌ വജയിപ്പിക്കുന്നതിന്‌ കുട്ടി സഖാക്കള്‍ കഠിനാദ്വാനം തന്നെ ചെയ്‌തു. ഈ രാജ്യത്ത്‌ നടന്നിട്ടുള്ള എല്ലാ പദ്ധതികളെയും എതിര്‍ത്തിട്ടുള്ള സഖാക്കള്‍ ഈ എതിര്‍പ്പ്‌ തെറ്റാണന്ന്‌ തിരിച്ചറിയുന്നത്‌ പത്ത്‌ വര്‍ഷത്തിനു ശേഷവും. ഇതില്‍ Tractor, Triller, Computer തുടങ്ങിയവ ഏറെ ശ്രദ്ദേയമായിരുന്നു, 70 കളിലും 80 കളിലും വൃക്ഷത്തൈ വിതരണത്തെ, അമ്മയുടെ രണ്ടും മകന്റെ ഒന്നും (ഇന്ദിരയും രാജീവും) എന്നു വളിച്ച്‌ വൃക്ഷത്തൈ നശിപ്പിച്ചവരാണ്‌ നമ്മുടെ സഖാക്കള്‍.
സമീപ കാലത്തെ ഏറ്റവും വലിയ എതിര്‍പ്പ്‌ ആണവ കരാറിനോടായിരുന്നു. കരാറനെ C P M എതിര്‍ക്കുന്നു എന്നതു തന്നെ ആ കരാര്‍ ഗുണകരമായിരിക്കുമെന്ന്‌ ഊഹിക്കുവാന്‍ മേല്‍ വിവരിച്ച ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു.
കരാറിനെതിരെയുള്ള വശദീകരണ യോഗങ്ങളില്‍ ഒരു സഖാവ്‌ അണികളോട്‌ പരിഭവം പറയുന്നതിന്‌ ഈ ലേഖകന്‍ സാക്ഷിയായി. പരിഭവം ഇങ്ങനെ പോകുന്നു. "നിങ്ങള്‍ക്കറിയാമോ സഖാക്കളെ Hyde Act നെ കുറിച്ച്‌ ................... 'Hide' Act....... ആ പേരില്‍ നിന്നു തന്നെ നമുക്ക്‌ ഊഹിക്കാം........" "മാത്രവുമല്ല ഇതെല്ലാം സഹിച്ച്‌ നമ്മള്‍ ഈ കരാര്‍ ഒപ്പിട്ടാല്‍ തന്നെ ഒരി കിലൊ Uranium മാത്രമേ നമുക്ക്‌ കൈവശം വെക്കുവാന്‍ പാടുള്ളൂ..........." ഇതു കേട്ട അണകള്‍ നിരാശരായി മുഖത്തോട്‌ മുഖം നോക്കുന്നു. ഒരു കിലൊ Enriched Uranium കൊണ്ട്‌ ഈ ഭൂഗോളത്തിന്റെ പകുതിയെങ്കിലും കത്തിച്ചു കളയാമെന്ന യാതാര്‍ഥ്യം അറിയാത്ത അണികള്‍ വിലാപം തുടരുന്നു. 'അയ്യോ കഷ്ടം സര്ദാര്ജീ'